നിബന്ധനകളും വ്യവസ്ഥകളും
1. ഇനിഷ്യേറ്റീവ്: മൈ പ്രീമിയർ ലീഗ് വിഷ് എന്നത് Football Association Premier League Limited, company number 02719699, of Brunel Building, 57 North Wharf Road, London, W2 1HQ (“PL”), പ്രീമിയർ ലീഗിന്റെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും നടത്തുന്ന ഒരു ഓൺലൈൻ ഇനിഷ്യേറ്റീവ് ആണ്.
ഇതിലൂടെ ആരാധകർക്ക് ഒരു ഓൺലൈൻ സബ്മിഷൻ പേജിൽ (“വിഷ്”) ഒരു പ്രീമിയർ ലീഗ്-തീം ആഗ്രഹം സമർപ്പിക്കാം, ഇത് ഈ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി (“ഇനിഷ്യേറ്റീവ്”) ചില ആഗ്രഹങ്ങൾ പ്രാവർത്തികമാക്കാൻ PL തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
2. സമർപ്പിക്കൽ കാലയളവ്.
2026 മാർച്ച് 17നും 2026 മെയ് 26 GMT വൈകുന്നേരം 5 മണിക്കും ഇടയിൽ ("സമർപ്പിക്കൽ കാലയളവ്") ആരാധകർക്ക് ഒരു ആഗ്രഹം സമർപ്പിക്കാൻ അർഹതയുണ്ടായിരിക്കും.
3. യോഗ്യത.
ഈ ഇനിഷ്യേറ്റീവിൽ ലോകമെമ്പാടുമുള്ള ആരാധകർക്ക് പങ്കെടുക്കാവുന്നതാണ്. PL-ലെയും അവരുടെ അനുബന്ധ സ്ഥാപനങ്ങൾ, ഡിവിഷനുകൾ, അഫിലിയേറ്റുകൾ, പരസ്യ, പ്രൊമോഷണൽ ഏജൻസികളിലെയും ജീവനക്കാർക്കും, ഓരോ ജീവനക്കാരന്റെയും അടുത്ത കുടുംബാംഗങ്ങൾക്കും (പങ്കാളി, മാതാപിതാക്കൾ, സഹോദരങ്ങൾ, കുട്ടികൾ), ഈ ഇനിഷ്യേറ്റീവിൽ ആഗ്രഹം സമർപ്പിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. ഇനിഷ്യേറ്റീവ് ബാധകമായ എല്ലാ പ്രാദേശിക നിയമങ്ങൾക്കും വിധേയമാണ്. ഇതിന് പ്രവേശന ഫീസോ, പണമിടപാടോ ആവശ്യമില്ല. പതിനെട്ട് (18) വയസ്സിന് താഴെയുള്ള ഏതൊരു പങ്കാളിയും തൻ്റെ ആഗ്രഹം സമർപ്പിക്കുന്നതിന് മുമ്പ് അവരുടെ രക്ഷിതാവിന്റെയോ ലീഗൽ ഗാർഡിയൻ്റെയോ സമ്മതം വാങ്ങേണ്ടതാണ്. അത്തരം സമ്മതത്തിന്റെ തെളിവ് എപ്പോൾ വേണമെങ്കിലും അഭ്യർത്ഥിക്കാനും തൃപ്തികരമായ തെളിവുകൾ നൽകിയിട്ടില്ലെങ്കിൽ, പ്രസക്തമായ ആഗ്രഹം അവഗണിക്കാനും ഉള്ള അർഹത PL-ൽ നിക്ഷിപ്തമാണ്.
4. എങ്ങനെ പങ്കെടുക്കാം.
ഇനിഷ്യേറ്റീവിൽ പങ്കെടുക്കുന്നതിന്, സബ്മിഷൻ കാലയളവിൽ ഒരു വ്യക്തി ("എൻട്രന്റ്") PL-ന്റെ വെബ്സൈറ്റിന്റെയോ ആപ്പിന്റെയോ സമർപ്പിത ഇനിഷ്യേറ്റീവ് പേജിലെ പ്രസക്തമായ ഫോം ഉപയോഗിച്ച് ആഗ്രഹം സമർപ്പിക്കണം. എൻട്രി സമർപ്പിക്കുന്നതിന് മുമ്പ് ആഗ്രഹം സമർപ്പിക്കുന്നവർ ഈ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചതായി സ്ഥിതികരിക്കുകയും ചെയ്യണം.
5. സമർപ്പിക്കൽ കാലയളവിൽ ഏത് സമയത്തും ഒരു ആഗ്രഹം സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് പരമാവധി ഒരു (1) ആഗ്രഹം സമർപ്പിക്കാൻ അനുവാദമുണ്ട്.
6. PL-ന്റെ വിവേചനാധികാരത്തിൽ നിർണ്ണയിക്കുന്നത് പോലെ, അനുചിതമായതോ, പ്രമോഷണുകളോ, അശ്ലീലമായതോ, അശുദ്ധമായതോ, , അപമാനകരമോ, അപകീർത്തികരമോ, അല്ലെങ്കിൽ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഏതൊരു വ്യക്തിയുടെയും (സ്വകാര്യത, പ്രചാരണം അല്ലെങ്കിൽ തെറ്റായ വെളിച്ചത്തിൽ ചിത്രീകരിക്കൽ എന്നിവ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ) ലൈംഗിക സ്വഭാവമുള്ളതോ അല്ലെങ്കിൽ മറ്റുവിധത്തിൽ ആക്ഷേപാർഹമായ, മുഴുവനായോ ഭാഗികമായതോ ആയ ഏതൊരു ആഗ്രഹവും അവഗണിക്കാനുള്ള അവകാശം PL-ൽ നിക്ഷിപ്തമാണ്. ആഗ്രഹങ്ങൾ PL-ന്റെ സ്വന്തം വിവേചനാധികാരത്തിൽ നിർണ്ണയിക്കുന്നത് പോലെ, കുറ്റകരമാകരുത്.
7. തിരഞ്ഞെടുപ്പ്.
PL അവരുടെ സ്വന്തം വിവേചനാധികാരത്തിലും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ഉപയോഗിച്ചും, നിറവേറ്റാൻ അനുയോജ്യമെന്ന് തോന്നുന്ന കുറച്ച് ആഗ്രഹങ്ങൾ (ഓരോന്നും ഒരു "തിരഞ്ഞെടുത്ത ആഗ്രഹം" എന്നും അത്തരം ഓരോ പ്രവേശകനും ഒരു "തിരഞ്ഞെടുത്ത പ്രവേശകൻ" എന്നും) തിരഞ്ഞെടുക്കും. സമർപ്പണ കാലയളവ് അവസാനിച്ചതിന് ശേഷമുള്ള ഒരു ന്യായമായ കാലയളവിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുക്കപ്പെട്ട പ്രവേശകരെ അവരുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് യഥാസമയം അറിയിക്കും. ആഗ്രഹങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും PL ന്റെ തീരുമാനം അന്തിമമായിരിക്കും.
8. ആഗ്രഹം നിറവേറ്റൽ.
PL മാത്രം നിർണ്ണയിക്കുന്നതുപോലെ, ന്യായമായും പ്രായോഗികവും സാധ്യവുമായ പരിധിയിൽ, തിരഞ്ഞെടുത്ത ഓരോ ആഗ്രഹവും നിറവേറ്റുന്നതിന് PL ന്യായമായ ശ്രമങ്ങൾ നടത്തുന്നതാണ്. തിരഞ്ഞെടുത്ത ആഗ്രഹം നിറവേറ്റുന്ന രീതിയോ സമയമോ സംബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവേശകൻ നടത്തുന്ന ഏതെങ്കിലും പ്രത്യേക അഭ്യർത്ഥനകൾ നിറവേറ്റാൻ PL ബാധ്യസ്ഥനല്ല. തിരഞ്ഞെടുത്ത ഓരോ ആഗ്രഹത്തിന്റെയും പൂർത്തീകരണത്തിന്റെ കൃത്യമായ സ്വഭാവം, വ്യാപ്തി, സമയം എന്നിവ PL അവരുടെ സ്വന്തം വിവേചനാധികാരത്തിൽ നിർണ്ണയിക്കും. തിരഞ്ഞെടുത്ത ആഗ്രഹം മറ്റൊരു വ്യക്തിയുടെ പ്രയോജനത്തിനാണെങ്കിൽ, അത്തരം തിരഞ്ഞെടുത്ത ആഗ്രഹത്തിന്റെ പൂർത്തീകരണം ആ വ്യക്തിയുടെ പങ്കാളിത്ത സമ്മതത്തിന് വിധേയമാണ്.
9. ഒരു തിരഞ്ഞെടുത്ത ആഗ്രഹത്തിന്റെ പൂർത്തീകരണം ലഭ്യതയ്ക്കും യോഗ്യതയ്ക്കും വിധേയമാണ്, കൂടാതെ ഏതെങ്കിലും ഘടകം പിന്നീട് ഭേദഗതി ചെയ്യാനോ മാറ്റിസ്ഥാപിക്കാനോ പിൻവലിക്കാനോ PL-ന് അവകാശമുണ്ട്. ഇവിടെ പറഞ്ഞിരിക്കുന്ന യോഗ്യതാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കാൻ ഒരു തിരഞ്ഞെടുത്ത പങ്കാളിക്ക് കഴിയുന്നില്ലെങ്കിൽ, അല്ലെങ്കിൽ PL-ന്റെ സ്വന്തം വിവേചനാധികാരത്തിൽ മറ്റേതെങ്കിലും കാരണത്താൽ അയോഗ്യനാക്കപ്പെട്ടാൽ, തിരഞ്ഞെടുത്ത ആഗ്രഹമോ അതിലെ ഏതെങ്കിലും ഘടകമോ പിൻവലിക്കാനുള്ള അവകാശം PLൽ നിക്ഷിപ്തമാണ്. ഒരു തിരഞ്ഞെടുത്ത ആഗ്രഹത്തിന്റെ പൂർത്തീകരണം കൈമാറ്റം ചെയ്യുവാൻ കഴിയുന്നത് അല്ല, കൂടാതെ ഒരു സാഹചര്യത്തിലും പണമായി പകരം വയ്ക്കാവുന്നതോ വാഗ്ദാനം ചെയ്യുന്നതോ അല്ല.
10. തിരഞ്ഞെടുത്ത ആഗ്രഹം പൂർത്തിയാക്കുന്നത് PL-ന്റെ സ്ഥിരീകരണത്തിന് വിധേയമാണ്, കൂടാതെ പ്രായത്തിന്റെ സാധുവായ തെളിവ് ഉൾപ്പെടെ ഏതെങ്കിലും ന്യായമായ രേഖകളോ യോഗ്യതയുടെ തെളിവോ PL-ന് അഭ്യർത്ഥിക്കാം. പതിനെട്ട് (18) വയസ്സിന് താഴെയുള്ള ഏതൊരു തിരഞ്ഞെടുക്കപ്പെട്ട പ്രവേശികനും (കൂടാതെ/അല്ലെങ്കിൽ ആഗ്രഹത്തിന്റെ തിരിച്ചറിഞ്ഞ സ്വീകർത്താവിന്) അവരുടെ തിരഞ്ഞെടുത്ത ആഗ്രഹം നിറവേറ്റുന്നതിന് രക്ഷിതാവിന്റെയോ ലീഗൽ ഗാർഡിൻ്റെയോ സമ്മതം അനുമതി ആവശ്യമാണ്.
11. തിരഞ്ഞെടുത്ത ആഗ്രഹത്തിന്റെ പൂർത്തീകരണത്തിന്റെ ഏതെങ്കിലും കാരണത്താൽ PL-ന്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളാൽ ബാധിക്കപ്പെടുകയോ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്താലോ, യാത്ര റദ്ദാക്കലുകൾ, ദൈവത്തിന്റെ പ്രവൃത്തികൾ മൂലമുള്ള കാലതാമസം അല്ലെങ്കിൽ തടസ്സങ്ങൾ, ഗവൺമെന്റുകളുടെ പ്രവൃത്തികളും ഉപദേശങ്ങളും, യുദ്ധ പ്രവർത്തനങ്ങൾ, പകർച്ചവ്യാധി, പാൻഡെമിക്, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥ, ഭീകരപ്രവർത്തനങ്ങൾ, ദേശീയ ദുരന്തങ്ങൾ, ഏതെങ്കിലും കാരണത്താൽ ഏതെങ്കിലും ഗവൺമെന്റിന്റെയോ ഔദ്യോഗിക അധികാരിയുടെയോ ഏതെങ്കിലും യാത്രയ്ക്കെതിരായ ഉപദേശം (ഉദാഹരണമായി മാത്രം, യഥാർത്ഥമോ സാധ്യതയുള്ളതോ ആയ ഏതെങ്കിലും തീവ്രവാദ ഭീഷണിയുടെ കാരണത്താൽ പരിമിതപ്പെടുത്താതെ) കൂടാതെ/അല്ലെങ്കിൽ ലോകാരോഗ്യ സംഘടനയോ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഏതെങ്കിലും മെഡിക്കൽ അതോറിറ്റിയോ ഏതെങ്കിലും കാരണത്താലോ, നിയന്ത്രണാതീതമായ ഒരു സംഭവത്തിൻ്റ ഉൾപ്പെടുത്തലോ, PL-ഉം അതിന്റെ ഏജൻസികളും ഉത്തരവാദികളായിരിക്കില്ല, തിരഞ്ഞെടുത്ത ആഗ്രഹം നിറവേറ്റുകയുമില്ല, അധിക നഷ്ടപരിഹാരവും നൽകില്ല. മാറ്റങ്ങൾക്ക് റീഫണ്ടുകളോ ക്രെഡിറ്റോ അനുവദനീയമല്ല.
12. ഇനിഷ്യേറ്റീവ് ഇൻഫർമേഷൻ പേജിലെ സ്വകാര്യതാ അറിയിപ്പ്, https://www.premierleague.com/privacy-policy എന്നതിൽ കാണാവുന്ന PL-ന്റെ സ്വകാര്യതാ നയം എന്നിവ അനുസരിച്ച് എല്ലാ വിവരങ്ങളും വ്യക്തിഗത വിവരങ്ങളും PL നിയന്ത്രിക്കുന്നതാണ്. ഒരു വിഷിൽ അടങ്ങിയിരിക്കുന്ന ഏതൊരു വിവരവും വ്യക്തിഗത വിവരങ്ങളെ ഉൾക്കൊള്ളുന്ന പരിധി വരെ (UK GDPR-ൽ നിർവചിച്ചിരിക്കുന്നത് പോലെ), PL-ഉം അവരുടെ എല്ലാ ഏജന്റുമാരും UK GDPR-ന്റെയും ഡാറ്റാ പ്രൊട്ടക്ഷൻ ആക്റ്റ് 2018-ന്റെയും ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും (അതിലെ ഏതെങ്കിലും ഭേദഗതികൾ, ഷെഡ്യൂളുകൾ അല്ലെങ്കിൽ പുനരവലോകനങ്ങൾ) കൂടാതെ വ്യക്തിഗത ഡാറ്റയുടെയും വ്യക്തിഗത ഡാറ്റയുടെയും സുരക്ഷ, സ്വകാര്യത, സമഗ്രത എന്നിവ സംരക്ഷിക്കുകയും ചെയ്യും, ഈ നിബന്ധനകളും വ്യവസ്ഥകളും അല്ലെങ്കിൽ PL-ന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി മാത്രമേ പ്രോസസ്സ് ചെയ്യാവൂ. ബാധകമായ എൻട്രിയിലെ വിവരങ്ങൾ ഇനിഷ്യേറ്റീവ് നടത്തുന്നതിന് മാത്രമായി PL ഉപയോഗിക്കും, കൂടാതെ നേരിട്ടുള്ള മാർക്കറ്റിംഗിനായി ഒരു വ്യക്തിഗത ഡാറ്റയും ഉപയോഗിക്കില്ല (പ്രവേശകൻ അത്തരം മാർക്കറ്റിംഗ് സ്വീകരിക്കാൻ തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ).
13. നിയമം നിരോധിച്ചിരിക്കുന്ന സാഹചര്യങ്ങളിലൊഴികെ, തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രവേശകന് പണമടയ്ക്കലോ നഷ്ടപരിഹാരമോ ഇല്ലാതെ അവരുടെ തിരഞ്ഞെടുത്ത ആഗ്രഹം നിറവേറ്റുന്നതുമായി ബന്ധപ്പെട്ട പ്രമോഷണൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടി വന്നേക്കാം.
14. മെക്കാനിക്കൽ, ടെക്നിക്കൽ ഹ്യൂമൻ, പ്രിന്റിംഗ്, ഡിസ്ട്രിബ്യൂഷൻ അല്ലെങ്കിൽ പ്രൊഡക്ഷൻ പിശകുകൾ ഉൾപ്പെടെ, ഇനിഷ്യേറ്റീവിന്റെ ഭരണത്തിലോ പൂർത്തീകരണത്തിലോ ഉണ്ടാകുന്ന പിശകുകൾക്ക് PL ബാധ്യസ്ഥരോ ഉത്തരവാദിയോ ആയിരിക്കില്ല. യോഗ്യത നിർണ്ണയിക്കുന്നതിന് PL ആത്യന്തികമായി ഉത്തരവാദിയായിരിക്കും, അതിന്റെ സ്വന്തം വിവേചനാധികാരത്തിൽ.
15. ഈ ഇനിഷ്യേറ്റീവിൽ പങ്കെടുക്കുന്നതിലൂടെയോ അല്ലെങ്കിൽ തിരഞ്ഞെടുത്ത ഒരു ആഗ്രഹം നിറവേറ്റുന്നതിലൂടെയോ ഉണ്ടാകുന്ന ഏതെങ്കിലും പരിക്ക് അല്ലെങ്കിൽ നാശനഷ്ടത്തിന് എല്ലാ ബാധ്യതയും എൻട്രന്റ് ഏറ്റെടുകൊണ്ടതാണ്. സംശയം ഒഴിവാക്കാൻ, ഒരു എൻട്രന്റിന്റെ ആഗ്രഹത്തിന്റെ ഫലമായി ഒരു എൻട്രന്റിന് ഉണ്ടായേക്കാവുന്ന ഇനിപ്പറയുന്ന തരത്തിലുള്ള നഷ്ടങ്ങൾക്ക് PL ന് ഒരു ബാധ്യതയും സ്വീകരിക്കാൻ കഴിയില്ല.
a. എൻട്രന്റിന് ആദ്യം ഏതെങ്കിലും സമ്മാന നറുക്കെടുപ്പിൽ പ്രവേശിച്ചപ്പോൾ എൻട്രന്റിനും PL നും മുൻകൂട്ടി കാണാൻ കഴിയാത്ത നഷ്ടം, (PL ഈ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ടോ അതിന്റെ അശ്രദ്ധ കൊണ്ടോ ആ നഷ്ടം സംഭവിച്ചാൽ പോലും);
b. വരുമാന നഷ്ടം, ലാഭനഷ്ടം അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന സമ്പാദ്യം (ആ നഷ്ടങ്ങൾ PL ന്റെ വീഴ്ചയുടെ നേരിട്ടുള്ള അല്ലെങ്കിൽ പരോക്ഷ ഫലമാണോ എന്ന്); അല്ലെങ്കിൽ
c. ഈ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിൽ PL പരാജയപ്പെട്ടതുകൊണ്ടോ (അല്ലെങ്കിൽ ഇതിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ടൈപ്പോഗ്രാഫിക്കൽ അല്ലെങ്കിൽ മറ്റ് പിശക്) PL ന്റെ അശ്രദ്ധയോ നിയമപരമായ കടമയുടെ ലംഘനമോ ഉൾപ്പെടെ ഒരു എൻട്രന്റിന് സംഭവിക്കാവുന്ന ഏതെങ്കിലും ബിസിനസ്സ് നഷ്ടം.
16. ഈ നിബന്ധനകളിലെ ഒന്നും തന്നെ PL-ന്റെ അശ്രദ്ധ മൂലമുണ്ടാകുന്ന മരണത്തിനോ വ്യക്തിപരമായ പരിക്കിനോ ഉള്ള ബാധ്യതയെ പരിമിതപ്പെടുത്തുന്നില്ല, അല്ലെങ്കിൽ ഒരു വിഷ് സമർപ്പിക്കുന്നതിന് മുമ്പ് PL മനഃപൂർവ്വം പങ്കാളികളോട് കള്ളം പറഞ്ഞിട്ടുണ്ടെങ്കിൽ.
17. നിബന്ധനകളും വ്യവസ്ഥകളും ഏതെങ്കിലും വിധത്തിൽ ലംഘിക്കുന്ന സാഹചര്യത്തിൽ, ആ എൻട്രൻ്റ് സമർപ്പിച്ച ഏതൊരു ആഗ്രഹവും പൂർത്തീകരിക്കേണ്ട പരിഗണനയിൽ നിന്ന് നീക്കം ചെയ്യാനുള്ള അവകാശം PL-ൽ നിക്ഷിപ്തമാണ്.
18. ബാധകമായ നിയമങ്ങളും അധികാരപരിധിയും.
ഈ ഇനിഷ്യേറ്റീവും ഈ നിബന്ധനകളും വ്യവസ്ഥകളും ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമങ്ങൾക്കനുസൃതമായി നിയന്ത്രിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. കൂടാതെ എല്ലാ കക്ഷികളും ഇംഗ്ലണ്ടിലെയും വെയിൽസിലെയും കോടതികളുടെ പ്രത്യേക അധികാരപരിധിക്ക് വിധേയമാകും എന്നും സമ്മതിക്കുന്നു.